കാസർകോട്: കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് (ശനി) ഉച്ചയോടെ മാവുങ്കാലിൽ മതിൽ ഇടിഞ്ഞു ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ വീണു. ബളാൽ, കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ്, വിഷ്ണു എന്നിവർക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഉപ്പള, കൈക്കമ്പയിൽ കൂറ്റൻ മതിൽ വീടിനു മുകളിലേക്ക് വീണു. ഖാലിദ് എന്നയാളുടെ വീട്ടിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ആർക്കും പരിക്കില്ല. മധൂരിൽ നിർത്തിയിട്ട കാറിനും ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണു.
പനയാൽ വില്ലേജിൽ കുന്നൂച്ചി – ചെർക്കാപ്പാറ റോഡിൽ തോക്കാനത്ത് കൂറ്റൻ മതിൽ ഇടിഞ്ഞ് വീണു. ഈ സമയത്ത് റോഡിൽ വാഹനങ്ങളൊന്നുംഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.









