കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് എം.ഡി.എം.എ വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് എംഡിഎംഎ വില്‍പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കല്‍ സ്വദേശി മുജീബ് റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എംഡിഎംഎ, വില്‍പനയ്ക്കായി ഉപയോഗിച്ച കാര്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

കേരള പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫും തേഞ്ഞിപ്പാലം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്ന്, എംഡിഎംഎ അടക്കം വില്‍പന നടത്തുന്നവരാണ് ഇവര്‍ എന്ന് പറയുന്നു. അറസ്റ്റിലായ മുജീബ് സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യാപക പരിശോധനയാണ് നടക്കുന്നത്. പരിശോധനയില്‍ നിരവധി പേര്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page