ഇന്ദിരാനഗറില്‍ ജോലിക്കു പോയ യുവാവിനെ കാണാതായി

കാസര്‍കോട്: ജോലി ആവശ്യത്തിനായി താമസസ്ഥലത്തു നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ചെങ്കള, ഇന്ദിരാനഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിക്കുന്ന അബ്ദുല്‍ റൗഫി (44)നെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 10ന് ജോലി ആവശ്യത്തിനു പോകുന്നുവെന്നു പറഞ്ഞാണ് അബ്ദുല്‍ റൗഫ് വീട്ടില്‍ നിന്ന് ഇറങ്ങിതെന്നു സഹോദരന്‍ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം മടങ്ങി വരികയോ വിവരം ലഭിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് സഹോദരന്‍ അഹമ്മദ് മഹ്‌റൂഫ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിനെ സഹയാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി : മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിനെ സഹയാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളത്തെ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്. എറണാകുളം കരായിക്കല്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. ജോലി കഴിഞ്ഞ് സ്വദേശമായ വാണിയംകുളത്തേക്ക് തിരിച്ച് വരികയായിരുന്നു ജിഷ്ണു. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് പറയുന്നു. ഇറങ്ങുന്നതിനിടെ ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാനിരിക്കെ നിലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സഹയാത്രികന്റെ കാലില്‍ ചവിട്ടി. ഇതോടെ പ്രകോപിതനായ ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നുവെന്ന് പറയുന്നു. ജിഷ്ണുവിന്റെ വലതു തുടയ്ക്കും, ഇടത് കാലിനും കൈക്കും പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന ഒരു …

ഓപ്പറേഷന്‍ തൂഫാന്‍: വീട്ടില്‍ നിന്ന് 337.74 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പാനൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 337.74 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.പാനൂര്‍, പന്ന്യന്നൂര്‍, ഉള്ളിയേരിയിലെ എംകെ ഗഫൂറി(47)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നു തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും പൊലീസ് കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിഥിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ എസ്‌ഐ വിപി മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തില്‍ …

ലോക പരിസ്ഥിതി ദിനം: ആസ്റ്റർ മിംസ് ആയിരം തൈകൾ വിതരണം ചെയ്തു

കാസർകോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ആശുപത്രി ജീവനക്കാർക്കും സന്ദർശകർക്കുമായി 1,000 ഫലവൃക്ഷ-ഔഷധസസ്യത്തൈകൾ വിതരണം ചെയ്തു.ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ആസ്റ്റർ മിംസ് കാസർകോട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പ്രകൃതിസംരക്ഷണവും പരിസ്ഥിതി സന്തുലിതാവസ്ഥയും നിലനിർത്തേണ്ടതു ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് സുധീർ ബാസുരി ഓർമ്മിപ്പിച്ചു. ആശുപത്രിയിൽ എത്തിയ രോഗികൾക്കും അവർക്കു കൂട്ടായെത്തിയവർക്കും ജീവനക്കാർക്കും തൈകൾ കൈമാറി. പരിസ്ഥിതി ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനു ലോക പരിസ്ഥിതി ദിനം: ആസ്റ്റർ മിംസ് …

റോഡ് തടസം ഉണ്ടാക്കിയ വാഹനം മാറ്റാന്‍ ഹോണടിച്ച പിതാവിനേയും മകനേയും റോഡില്‍ തല്ലിച്ചതച്ചു

തിരുവനന്തപുരം: റോഡ് തടസം ഉണ്ടാക്കിയ വാഹനം മാറ്റാന്‍ ഹോണടിച്ച പിതാവിനേയും മകനേയും നടുറോഡില്‍ തല്ലിച്ചതച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ രാജേഷും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ അഭിനവുമാണ് ആക്രമണത്തിന് ഇരയായത്. അക്രമത്തില്‍ ഗുരതരമായി പരിക്കേറ്റ പിതാവിനേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മകനെ ട്യൂഷന്‍ സെന്ററില്‍ നിന്ന് വിളിച്ച് കൊണ്ടുവരുന്നതിനിടെ ശ്രീകണ്‌ഠേശ്വരത്ത് വച്ചാണ് ആക്രമണം ഉണ്ടായതെന്ന് രാജേഷ് പറഞ്ഞു. റോഡ് തടസം ഉണ്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റുന്നതിന് ഹോണടിച്ചതില്‍ പ്രകോപിതനായ ആള്‍ കാറില്‍ നിന്നിറങ്ങി ഇവരുടെ വാഹനത്തിനടുത്തെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് …

ചീമേനിയിലും പാലക്കുന്ന് മോഡല്‍ കവര്‍ച്ച; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കുന്ന് ടൗണില്‍ കഴിഞ്ഞ ദിവസം നടന്ന രീതിയില്‍ വീണ്ടും കവര്‍ച്ച. ഇന്നലെ (വെള്ളി) പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്താണ് കവര്‍ച്ച നടന്നത്. വെള്ളൂര്‍, ആലിങ്കീഴില്‍ സ്വദേശിയായ ഇഷാഖിന്റെ ഉടമസ്ഥതയിലുള്ള ’77 സ്പീഡ് മാര്‍ട്ട് ‘എന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഗ്രില്ലിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 7000 രൂപ, മൊബൈല്‍ ഫോണ്‍, സിഗരറ്റ് പാക്കറ്റുകള്‍ …

പുഴ മണല്‍ മോഷ്ടിച്ച് സ്‌കൂട്ടറില്‍കടത്തി; കോട്ടിക്കുളത്ത് രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുഴ മണല്‍ മോഷ്ടിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടിക്കുളം, ബീച്ച് റോഡിലെ എ സുജിത് (38), കോട്ടിക്കുളം ബൈക്കപ്പള്ളിയിലെ കെ. ഷാജികൃഷ്ണന്‍ (38) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ കെ.വി മനോജും സംഘവും അറസ്റ്റു ചെയ്തത്. മണല്‍ കടത്തിനു ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ കോട്ടിക്കുളത്തു വച്ചാണ് ഇരുവരും അറസ്റ്റിലായത്. ഏതു പുഴയില്‍ നിന്നുള്ള മണലാണ് മോഷ്ടിച്ച് കടത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഷെഡ്ഡിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍: ഷെഡ്ഡിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവ് മരിച്ചു. മണലൂര്‍ കമ്പനിപടിയിലെ സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28)മരിച്ചത്. വീടുപണിയുന്നതിനാല്‍ ഓലകൊണ്ടുള്ള ഷെഡ്ഡില്‍ ആയിരുന്നു വിഷ്ണു ഉറങ്ങിയിരുന്നത്. ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീണ് വിഷ്ണു അതിനടിയില്‍പ്പെടുകയായിരുന്നു. ഇന്ന് രാവിലെ സമീപവാസികളാണ് വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരം മുറി തൊഴിലാളിയാണ് വിഷ്ണു. …

ബസ് യാത്രക്കിടയില്‍ 19കാരിയെ ശല്യം ചെയ്ത വിരുതന്‍ അറസ്റ്റില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ 19കാരിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ച് മാനഹാനി വരുത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, അഞ്ചരക്കണ്ടി, വെണ്‍മണല്‍, ഹാജറ മന്‍സിലിലെ ഇബ്രാഹിം കണ്ടോത്തി (43)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നിന്നു തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു പരാതിക്കാരി. ബസ് കാസര്‍കോട് നിന്നു പുറപ്പെട്ടത് മുതല്‍ ഇബ്രാഹിം ശല്യം ആരംഭിച്ചിരുന്നതായി പറയുന്നു. യുവതി കടുത്ത രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും വകവെക്കാതെ …

കവി എ.സി ശ്രീഹരി അന്തരിച്ചു; വിയോഗം ഹൃദയാഘാതത്തെത്തുടര്‍ന്ന്

കാസര്‍കോട്: പ്രമുഖ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ എ.സി ശ്രീഹരി(56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.ഉത്തരാധുനിക മലയാള കവിതാ രംഗത്ത് ശ്രദ്ധേയനായ ശ്രീഹരി പയ്യന്നൂര്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു.1969 നവംബര്‍ 24ന് പയ്യന്നൂരിനു സമീപത്തെ ആലപ്പടമ്പില്‍ എ.സി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായിട്ടായിരുന്നു ജനനം. കുറുവേലി വിഷ്ണു ശര്‍മ്മ എഎല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍വിദ്യാഭ്യാസം. പയ്യന്നൂര്‍ കോളേജില്‍ നിന്നു ഇംഗ്ലീഷില്‍ …

ടിപ്പര്‍ ലോറി ഇടിച്ച് മാതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 14കാരന്‍ മരിച്ചു

കൊല്ലം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 14കാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കൊല്ലം അയത്തിലിലെ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. പാല്‍കുളങ്ങരയ്ക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ഭാഗത്ത് നിന്നുവന്ന മറ്റൊരു ഇരുചക്ര വാഹനത്തില്‍ തട്ടിയാണ് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീണതെന്ന് പറയുന്നു. പരിക്കേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധവുമായി ജന്തര്‍മന്തറിലേക്ക്; പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. വിമാനത്താവളത്തിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിന് പകരം നേരിട്ട് ജന്തര്‍ മന്തറിലേക്ക് പോകാന്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. അഭിജിത് ദീപ്‌കെ യുഎസില്‍ നിന്ന് ഇന്നു രാവിലെയാണു ഡല്‍ഹിയിലെത്തിയത്.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും അഞ്ച് വിദ്യാര്‍ത്ഥികളാണ് …

ഒരൊറ്റ മഴയിൽ കുമ്പള മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരത്തിൽ; മത്സ്യത്തൊഴിലാളികളും,വ്യാപാരികളും പ്രതിസന്ധിയിൽ

കുമ്പള:കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതോടെ ഒരൊറ്റ മഴയിൽ തന്നെ മത്സ്യ മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരമായി മാറി.സമീപത്തെ വ്യാപാരികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ഇതു കടുത്ത ദുരിതമായി. മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യ കൂമ്പാരം നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നതാണ്. കുമ്പള ഗ്രാമപഞ്ചായത്ത് പേരിന് കെട്ടിഘോഷിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മാർക്കറ്റ് റോഡിനെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. ഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ടു മൂടിക്കിടക്കുന്നതിനാൽ മഴവെള്ളവും,പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡിലൂടെയാണ് ഒഴുകുന്നത്. മാലിന്യം കൊണ്ടു റോഡ് തന്നെ …

കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഓപ്പറേഷൻ തൂഫാൻ സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി പ്രവീണിനെ (26 ) യാണു അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കാറിൽ 20 ചാക്കുകെട്ടുകളിലായാണ് ഇതു കടത്തിയിരുന്നത്. മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊണ്ടുപോവുകയായിരുന്നു ഇതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവറുൾപ്പെടെ രണ്ടുപേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് ട്രാവലർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.ഇവരെ ആശുപത്രിയിൽ എത്തിച്ചു. പെരിയമ്പലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, യാത്രക്കാരി രമണി എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശികളാണ് ട്രാവലറിയിൽ ഉണ്ടായിരുന്നത്. കൊട്ടിയൂരിൽ തീർത്ഥാടനത്തിനുശേഷം മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു. പോലീസും ഫയർഫോഴ്സും വിവരമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നത്തെപ്രധാന വാർത്തകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന വ്യോമാക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നും, തങ്ങൾ ലക്ഷ്യമിട്ടത് അമേരിക്കൻ സേനയുടെ വ്യോമത്താവളമാണെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ വാദം അമേരിക്ക തള്ളി. ​ട്രംപിന്റെ മോദി പരാമർശം: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നല്ല സുഹൃത്താണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ​ഇന്ത്യയെ പിന്തുണച്ച് പുടിൻ: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ …