കാസര്‍കോട്: സീതാംഗോളിക്കടുത്ത സൂരംബയല്‍ പെര്‍ണയില്‍ കാര്‍ മറിഞ്ഞു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ക്കു പരിക്കേറ്റു.
അഡൂരിലെ റഫീഖ് (30), നഹിറ (20), റസ എന്ന കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഡൂരില്‍ നിന്നു കുമ്പളക്കുള്ള യാത്രക്കിടയിലാണ് അപകടമെന്നു പറയുന്നു.







