പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ തെറിച്ചു വീണ ഭാര്യ മരിച്ചു. കോറോം ദേവിസഹായം സ്‌കൂളിനു സമീപത്തെ കെപി ലീല (62)യാണ് മരിച്ചത്. പയ്യന്നൂര്‍ മുകുന്ദ ഹോസ്റ്റലില്‍ കാന്റീന്‍ നടത്തുന്ന ബാലകൃഷ്ണന്‍ തെക്കുങ്കരയുടെ ഭാര്യയാണ്. വെള്ളിയാഴ്ച രാത്രി കാന്റീന്‍ അടച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. കോറോം റോഡില്‍ എത്തിയപ്പോള്‍ ലീല സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍, പുറക്കുന്ന്, വിനയകുമാരന്‍ (സതേണ്‍ റെയില്‍വെ മംഗ്‌ളൂരു).







