സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിനിടെ സിപിഎം നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. ആര്‍.എസ്.എസ് അനുകൂല മുദ്രാവാക്യം വിളിച്ച ഒരു സംഘം ആളുകള്‍ ആനിരാജയെ പിടിച്ചു തള്ളുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ ആനി രാജ നിലത്ത് വീണു.

ആര്‍.എസ്.എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്ക് എതിരായ ആക്രമണമാണിത്. പാറ്റയെ കൊല്ലുന്ന കിറ്റ് അടക്കമായിട്ടാണ് സംഘം എത്തിയതെന്ന് ആനി രാജ ആരോപിച്ചു. സംസംഭവത്തില്‍ ഒരു വനിതാ നേതാവിനും ഏതാനും യുവ നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിടിയിലായവര്‍ സ്ഥിരം കുഴപ്പക്കാരാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page