കാസർകോട്:ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ , സഞ്ചക്കടവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയെ ഗുരുതര നിലയിൽ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ( ഇന്ന് )വൈകുന്നേരമാണ് അപകടം ഉണ്ടായത് . അബൂബക്കറിൻ്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്.മൂന്ന് കുട്ടികളും അടുത്തിടെ ഗൃഹപ്രവേശനം നടന്ന വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരിക്കെ മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. ആദൂർ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി.







