60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത; മൂന്നു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്ക്, അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ശനി (ഇന്ന്) മുതല്‍ ബുധനാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 65 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ മുന്നറിയിപ്പില്‍ പറഞ്ഞു. കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത ഉള്ളതായും മുന്നറിയിപ്പില്‍ പറഞ്ഞു. ഇന്ന് (ശനി) കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page