അഞ്ചു മണിക്കു മുമ്പ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി വച്ചില്ലെങ്കില്‍ ദേശീയ പ്രക്ഷോഭം; കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് 5 മണിക്ക് മുമ്പ് രാജി വച്ചില്ലെങ്കില്‍ ദേശീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപക നേതാവ് അഭിജിത്ത് ദിപ്‌കെ മുന്നറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിലാണ് ദീപ്‌കെ ഇക്കാര്യം വെളിപ്പെടുത്തിയത്. പരീക്ഷകളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്കെതിരെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭം നടത്തുന്നത്. അമേരിക്കയില്‍ നിന്ന് ഇന്ന് രാവിലെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ ദിപ്‌കെ ഡല്‍ഹിയിലെത്തിയത്. ആദ്യമായാണ് കോക്രോച്ച് പാര്‍ട്ടി പ്രക്ഷോഭം നടത്തുന്നത്. നീറ്റ്-യുജി, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആരോപിച്ചാണ് പ്രക്ഷോഭം. സിജെപി വക്താക്കളായി പത്രപ്രവര്‍ത്തകന്‍ സൗരവ് ദാസ്, സിനിമാ നിര്‍മ്മാതാവ് വിജേന്ദ്ര ദാഹിയ, അമൃതോഷ്‌റങ്ക എന്നിവരെ ചുമതലപ്പെടുത്തിയതായി ദിപ് കെ പ്രസ്താവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page