കോഴിക്കോട്: നടന്നുപോകുന്നതിനിടെ ഓടയില്‍ വീണ അതിഥി തൊഴിലാളിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. ഇന്ന് രാവിലെയാണ് കോഴിക്കോട് പുഷ്പാ ജംക്ഷന് സമീപത്തെ ഓടയില്‍ അതിഥി തൊഴിലാളി വീണുകിടക്കുന്നത് സമീപവാസികള്‍ കാണുന്നത്. കൈ പുറത്തേക്ക് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടയ്ക്ക് സമീപം ചെന്ന് നോക്കിയപ്പോഴാണ് യുവാവിനെ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
ഓടയിലെ ചെറിയ വിടവിലൂടെ ഇയാള്‍ എങ്ങനെയാണ് താഴെ വീണതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. രണ്ടുദിവസമായി താന്‍ ഓടയില്‍ വീണുകിടക്കുകയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ഫയര്‍ഫോഴ്‌സ് സ്ലാബ് പൊട്ടിച്ചാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു.







