ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി20 ടീം ക്യാപ്റ്റന്‍; സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ടീമില്‍

മുംബൈ: ശ്രേയസ് അയ്യരെ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. മോശം പ്രകടനമാണ് മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് തിരിച്ചടിയായത്. ഐ.പി.എല്‍ മത്സരത്തില്‍ മികച്ച പ്രകടം നടത്തിയതാണ് ശ്രേയസ് അയ്യര്‍ക്ക് ഗുണമായത്. തിലക് വര്‍മയാണ് മൂന്നു ടീമുകളുടെയും വൈസ് ക്യാപ്റ്റന്‍. അതേസമയം മലയാളി താരം സഞ്ജു സാംസണും വെടിക്കെട്ട് താരം വൈഭവ് സൂര്യവംശിയും ടീമില്‍ ഇടംനേടി. ഇത് ആരാധര്‍ ആഗ്രഹിച്ചതായിരുന്നു. വൈഭവ് സൂര്യവംശി മൂന്നു ടീമുകളിലും ഇടംനേടി. ഐപിഎലില്‍ 16 കളികളില്‍ നിന്ന് 776 റണ്‍സെടുത്ത വൈഭവ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു. ഓറഞ്ച് ക്യാപ്, എമര്‍ജിങ് പ്ലേയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ തുടങ്ങിയ പുരസ്‌കാരങ്ങളും വൈഭവ് വാരിക്കൂട്ടി. ഇതെല്ലാം താരത്തിന് ഗുണമായി.

മുംബൈയില്‍ നടന്ന സിലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ബി.സി.സി.ഐ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഒരേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഏഷ്യന്‍ ഗെയിംസ് ടീമില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയും കളിക്കും. പ്രിന്‍സ് യാദവ് ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഇല്ല.

ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് ഇന്ത്യയെത്തിയത് സൂര്യകുമാര്‍ യാദവിനു കീഴിലാണ്. എന്നാല്‍ ലോകകപ്പില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സൂര്യകുമാറിന് കഴിഞ്ഞിരുന്നില്ല. ലോകകപ്പില്‍ ഒന്‍പതു മത്സരങ്ങള്‍ കളിച്ച താരം 242 റണ്‍സ് മാത്രമാണു നേടിയത്. ഐപിഎലില്‍ മുംബൈ ജഴ്‌സിയില്‍ 270 റണ്‍സെടുത്തും നിരാശപ്പെടുത്തിയതോടെയാണ് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഒരുമിച്ചു നഷ്ടമാകുന്നത്.

അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page