കോഴിക്കോട്: തനിച്ച് താമസിക്കുന്ന 62 കാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെറ്റിയില്‍ മുറിവേറ്റ പാടുണ്ട്. താമരശ്ശേരി പൂനൂര്‍ കുണ്ടത്തില്‍ സുധാകരനെ (62) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിനകത്തെ മുറികളിലും നിലത്തും രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത പ്രകടിപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







