മൈലാട്ടി മുതല്‍ പെരിയ വരെ ദേശീയ പാതയില്‍ വെള്ളപ്പൊക്കം; ദേശീയ പാതയും സര്‍വ്വീസ് റോഡും കടലായി

കാസര്‍കോട്: ശനിയാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ ദേശീയ പാതയില്‍ വെള്ളപ്പൊക്കം. ദേശീയപാതയിലും സര്‍വ്വീസ് റോഡിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാര്‍ ഭീതിയില്‍. മൈലാട്ടി, പെരിയാട്ടടുക്കം, ചെരുമ്പ, കുണിയ, പെരിയബസാര്‍, പെരിയ ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ സര്‍വ്വീസ് റോഡുകള്‍ വെള്ളത്തിനടിയിലാണ്.

ഇവിടങ്ങളില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ റോഡ് ഏതെന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. പെരിയ ബസാറിലെ അടിപ്പാത ഏതാണ്ട് മുങ്ങിയ നിലയിലാണ്. കുണിയ ദേശീയ പാതയിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു. തെക്കു നിന്നു നവോദയ നഗര്‍ മുതലും വടക്ക് ചരുമ്പ മുതലുമുള്ള വെള്ളം ദേശീയ പാതയിലൂടെ ഒഴുകിയെത്തിയതിനാലാണ് കുണിയയില്‍ വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. ദേശീയ പാതയില്‍ നിന്നു വെള്ളം താഴേക്കു ഒഴുക്കുവാന്‍ സ്ഥാപിച്ച ദ്വാരങ്ങളുടെ വലുപ്പം കുറഞ്ഞതാണ് വെള്ളപ്പൊക്കത്തിനു ഇടയാക്കിയത്. വയല്‍ പ്രദേശമായ ഇവിടെ സര്‍വ്വീസ് റോഡിലും വെള്ളം കെട്ടി നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page