ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ യുവതി സുഹൃത്തുമായി വിവാഹിതയായി; 40 കാരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു
ബെംഗളൂരു: ഭര്‍ത്താവിന്റെ മരണം നടന്ന് രണ്ടുമാസത്തിനുള്ളില്‍ സുഹൃത്തിനെ വിവാഹം കഴിച്ച യുവതിയുടെ നടപടിയില്‍ സംശയിച്ച് ഭര്‍തൃ കുടുംബം പരാതി നല്‍കി. മരിച്ച യുവാവിന്റെ സഹോദരന്‍ യൂനുസ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ബെംഗളൂരു രമേശനഗര്‍ സ്വദേശിയായ ഇംതിയാസ് പാഷ(40)യുടെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇംതിയാസിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ സംശയം. കുടുംബത്തിന്റെ പരാതിയില്‍ ഇംതിയാസിന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇംതിയാസ് മരിച്ചത്. വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ …