പയ്യന്നൂര്‍: കതിര്‍മണ്ഡപത്തില്‍ എത്താന്‍ മണിക്കൂറുകല്‍ മാത്രം ബാക്കി നില്‍ക്കെ വരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂര്‍, മാവിലച്ചാല്‍, നാരായണീയത്തില്‍ ഭരതന്റെ മകന്‍ എ ഷബിന്‍ (35) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ഇതിനിടയില്‍ പുലര്‍ച്ചെ മൂന്നു മണിക്കും അഞ്ചരമണിക്കും ഇടയിലുള്ള ഏതോ സമയത്താണ് മരിച്ചതെന്നു സംശയിക്കുന്നു. ഇരുനില വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ബാത്ത് റൂമിന്റെ കമ്പിയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ചക്കരക്കല്ല് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ജമ്മുകാശ്മീരില്‍ എസ് എസ് ബി ബോര്‍ഡര്‍ പൊലീസില്‍ ജോലിചെയ്തു വരികയായിരുന്നു ഷബിന്‍. മാതാവ്: ഷീബ (അംഗണ്‍വാടി അധ്യാപിക). സഹോദരി: അഭിഷ.






