ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുന്‍പായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ആദ്യം വൈദ്യുതി വകുപ്പ് ആയിരുന്നു മുരളീധരന് ലഭിച്ചത്. ഇതില്‍ കെ.മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലഭിക്കുന്നത് വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്നായിരുന്നു മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചത്. തുടര്‍ന്ന് അനുനയനീക്കത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page