ബദിയഡുക്ക, മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്നു. കുംബഡാഡെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാര്‍പ്പിനടുക്ക, ബദ്ര കുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.25 മണിയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തില്‍ മാര്‍പ്പിനടുക്കയിലെ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലിശിച്ചതെന്നു ബദിയഡുക്ക പൊലീസ് …

കാർ റോഡിലെ തൂണിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

തൃശ്ശൂർ: ദേശീയപാതയിലെ ചുവന്ന മണ്ണിലെ അക്വാഡക്ടിന്റെ തൂണിൽ കാർ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു .പെരിങ്ങനം നടക്കൽ വാസുവിന്റെ ഭാര്യ രാജലക്ഷ്മി ( 78), ചൊവ്വൂർ ചെറുവത്തൂർ ചിറയത്ത് വാസുവിന്റെ ഭാര്യ വിലാസിനി (76) എന്നിവരാണ് മരിച്ചത്. ശ്രീഹരി ,ബാബു ,ഷീജ എന്നിവരെ പരുക്കുകളുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ വൈകിട്ടാണ് അപകടം. പെരിങ്ങനത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു കാർ .

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി – ക്ലോക്ക് ടിക് ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു –​യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സമയം അതിക്രമി ക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.​”ഇറാന്റെ കാര്യത്തിൽ ക്ലോക്ക് ടിക്ക് ചെയ്യുകയാണ്, അവർ എത്രയും വേഗം ചർച്ചകളിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ അവരുടേതായി ഒന്നും ബാക്കിയുണ്ടാകില്ല,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.​ഇതോടൊപ്പം ട്രംപ് …

കൊല്ലൂർ തീർത്ഥാടകർ സഞ്ചരിച്ച ജീപ്പിൽ ലോറി ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

മംഗലാപുരം: കൊല്ലൂർ – കുടജാദ്രി ക്ഷേത്രദർശനത്തിനുശേഷം മടങ്ങുകയായിരുന്ന ജീപ്പിൽ ലോറിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്നു പേരെ പരിക്കുകളുടെ മംഗലാപുരത്തെ മണിപ്പാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാല പയപ്പാറിലെ ജ്യോതി ബിജു (42), അന്ത്യാളം പയപ്പാർ കീച്ചേരിയിലെ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ മാതാവ് മിനി വേണുഗോപാൽ (65 ),മകൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (4 വയസ്സ്) എന്നിവർക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങൾ കുന്താപുരം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. മൂകാംബിക ക്ഷേത്ര …