പുതുയുഗപിറവി; ദൈവനാമത്തിലും സഗൗരവത്തിലും സത്യപ്രതിജ്ഞ: 21 അംഗ വി ഡി സതീശന്‍ മന്ത്രിസഭ അധികാരത്തില്‍

തിരുവനന്തപുരം: സത്യസന്ധവും നിഷ്പക്ഷവും സുതാര്യവുമായ ഭരണം ഉറപ്പാക്കുമെന്ന് 20 അംഗ വി ഡി സതീശന്‍ മന്ത്രി സഭയിലെ 18 അംഗങ്ങള്‍ ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു. ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് സി പി ജോണും സഗൗരവം സത്യം ചെയ്തു മന്ത്രി സ്ഥാനങ്ങള്‍ ഏറ്റെടുത്തു.
കേരളം വലിയ പ്രതീക്ഷയോടെയാണ് വി ഡി സതീശന്‍ മന്ത്രിസഭയുടെ അധികാരമേറ്റെടുക്കല്‍ ചടങ്ങിനെ വരവേറ്റത്. സത്യപ്രതിജ്ഞ നടന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. പുതുയുഗപ്പിറവിയെ ജനങ്ങള്‍ വൈവിധ്യങ്ങളായ പരിപാടികളോടെ വഴി നീളെ വരവേറ്റു.
ഒന്നരമണിക്കൂര്‍ നീണ്ട സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യം മുഖ്യമന്ത്രി വി ഡി സതീശനു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, എം ഷംസുദ്ദീന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദുകൃഷ്ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദീഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മറ്റു പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page