തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശന്‍ അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സതീശന് ശേഷം മന്ത്രിസഭയിലെ സീനിയറായ പി. കെ.കുഞ്ഞാലിക്കുട്ടിയും, ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തലയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങുകള്‍ പുരോഗമിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ബി.ജെ.പി സംസ്ഥാന പ്രതിഡന്റ് രാജീവ് ചന്ദ്രശേഖര്‍, വിവിധ പാര്‍ട്ടി ഭാരവാഹികള്‍, മതമേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആളുകളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ സെന്‍ട്രല്‍ സ്റ്റേഡിത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളില്‍ ഭൂരിഭാഗവും രാവിലെ തന്നെ നിറഞ്ഞു. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്‌ളക്‌സുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.







