സര്‍ക്കാര്‍ സത്യപ്രതിജ്ഞ: തിരുവനന്തപുരം ആവേശത്തിമിര്‍പ്പില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു ദൃക്‌സാക്ഷികളാകാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വരെ മലയാളികള്‍ എത്തിയിരിക്കുന്നു. കാസര്‍കോട് നിന്നും നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി സ്ഥലം പിടിച്ചു. സ്റ്റേഡിയവും പരിസരവും മാത്രമല്ല, തിരുവനന്തപുരം നഗരമാകെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തില്‍ അമരുകയാണ്.


വിഡി സതീശന്‍ പറയുന്നതൊക്കെ ചെയ്യുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് യുഡിഎഫ് പ്രവര്‍ത്തകരല്ലാത്തവരെയും സത്യപ്രതിജ്ഞാ ചടങ്ങിലെത്തിച്ചിട്ടുള്ളത്. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേല്‍ക്കുന്നത് കാണുന്നത് സായൂജ്യം പോലെ ആളുകള്‍ കരുതുന്നു. 14 പുതുമുഖങ്ങളുള്‍പ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യ പ്രതിജ്ഞക്ക് 30,000 പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ പന്തല്‍ ഉണ്ടാക്കിയെങ്കിലും എട്ടുമണിക്ക് മുമ്പ് അത് നിറഞ്ഞു കവിഞ്ഞു. ആളുകള്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടു പ്രകടനമായാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്തുന്നത്. ഇപ്പോള്‍ത്തന്നെ പന്തലിനുള്ളിലെത്താന്‍ വന്‍ ക്യൂ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യത്തെ കോണ്‍ഗ്രസ് മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page