മത്സ്യ ക്ഷാമം: ഉൾനാടൻ മത്സ്യ കൃഷി വ്യാപനം അനിവാര്യം

കാസർകോട് : മാറിവരുന്ന കാലാവസ്ഥാ വ്യതിയാനം കടൽ മത്സ്യസമൃദ്ധിക്ക് വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ മത്സ്യ സമ്പത്തിനായി ഉൾനാടൻ മത്സ്യ കൃഷി വ്യാപനം അനിവാര്യമാക്കണമെന്നു ആവശ്യം ഉയരുന്നു. കൂടുതൽ പൊതുജലാശയങ്ങൾ മൽസ്യകൃഷിക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യംവും ഉയരുന്നു.

കേരളീയരുടെ ഇഷ്ട ഭക്ഷ്യ വിഭവമാണ് മത്സ്യാഹാരം. അതുകൊണ്ടുതന്നെ മലയാളികൾ എവിടെ നിന്നാണെങ്കിലും മത്സ്യം വാങ്ങും.വിലപ്രശ്നമക്കാറില്ല. കടൽ മീനുകൾക്ക് വലിയ ക്ഷാമം ഇപ്പോൾ നേരിടുന്നുണ്ട്..ഇഷ്ടപ്പെട്ട മത്സ്യങ്ങൾ ജലാശയത്തിൽ വളർത്തിഎടുക്കാൻ ഫലപ്രദമായ നടപടി വേണമെന്ന് മത്സ്യ ശാസ്ത്രജ്ഞരും,മത്സ്യ വകുപ്പു ജീവനക്കാരും പറയുന്നു.ഇതിന് ഉൾനാടൻ മത്സ്യ കൃഷി രീതി പ്രയോജനപ്പെടുത്തണം.

ജില്ലയിൽ വിവിധയിടങ്ങളിലായി സ്വകാര്യ മേഖലയിൽ ചെമ്മീൻ കൃഷി വളരെ വിജയകാര്യമായി നടക്കുന്നു ണ്ട്.ഇതിന് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും,കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെയും കീഴിൽ പ്രധാന മന്ത്രിയുടെ മത്സ്യ സംപാദ യോജനയി ലൂടെ സാമ്പത്തിക സഹായവും ലഭിക്കുന്നു.എന്നാൽ ഇവിടങ്ങളിൽ മറ്റു മത്സ്യങ്ങൾ കൂടി വളർത്തുന്നതിന് പ്രോത്സാഹനം അനിവാര്യമാണെന്ന് കർഷകർ പറയുന്നുണ്ട്.പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി സർക്കാർ വിപുലപ്പെടുത്തണം. ഇതിന് തീരദേശ മേഖലയാണ് ഏറെ അനുയോജ്യം. ഉപ്പ് ജലമുള്ള സ്ഥലങ്ങൾ മത്സ്യ വളർച്ചക്കു ഏറെ സഹായകവുമാണ്. പദ്ധതി എളുപ്പത്തിൽ നടപ്പിലാക്കാൻ ഇത് സഹായകവുമാണ്.

മത്സ്യസമ്പത്ത് കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തുകൾ നടപടികൾ കൈക്കൊള്ളണമെന്ന അഭിപ്രായവും ഉയരുന്നു. ഇതിനായി വാർഷിക പദ്ധതിയിൽ ആവശ്യമായ ഫണ്ട് നീക്കി വെക്കണം. മൺസൂൺ തുടങ്ങുന്ന ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page