കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉളിയത്തടുക്ക, ആസാദ് നഗറില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ഉളിയത്തടുക്കയിലെ അബ്ദുല്‍ അഫ്‌സല്‍ (36) ആണ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആസാദ് നഗറിലെ ഇര്‍ഫാ(25)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. നിസാര പ്രശ്‌നത്തെച്ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.






