അവധി ആഘോഷിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

കൊല്ലം: അവധി ആഘോഷിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍ നെടുങ്കയം സ്വദേശി ടോയി മോന്‍ ആണ് മരിച്ചത്. പുനലൂര്‍ കേളങ്കാവ് ആര്‍.പി.എല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്.

പുനലൂരില്‍ നിന്നു ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പുനലൂര്‍ സ്വദേശികളായ ടോയി മോന്‍, ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. മരിച്ച ടോയി മോന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page