വാഹനാപകടത്തില്‍ ദേവികുളം മുന്‍ എം.എല്‍.എ എ.കെ മണിക്ക് പരിക്ക്

പത്തനംതിട്ട: വാഹനാപകടത്തില്‍ ദേവികുളം മുന്‍ എം.എല്‍.എ എ.കെ മണിക്ക് പരിക്കേറ്റു. പുനലൂര്‍ – മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മണി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ മണിക്കൊപ്പമുണ്ടായിരുന്ന മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജാ റാം, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page