കോഴിക്കോട്: മാങ്ങ പറിക്കുമ്പോള്‍ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചു. കൂരാച്ചുണ്ടില്‍ വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോര്‍ജിന്റെയും അന്നമ്മയുടെയും മകന്‍ ബിജോ ജോര്‍ജ് (50) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. സഹോദരിയുടെ വീട്ടില്‍ മാങ്ങ പറിക്കുമ്പോഴാണ് അപകടം. ഷോക്കേറ്റ ബിജോയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷിസി ചാരുപ്ലാക്കല്‍ (തിരുവമ്പാടി). മക്കള്‍: ഇവാന്‍സ്, എവ്‌ലിന്‍.







