ബന്തിയോട്ട് സ്‌കൂട്ടറില്‍ കാറിടിച്ച് യുവാവ് മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: കുമ്പള- മംഗ്‌ളൂരു ദേശീയ പാതയില്‍ ബന്തിയോട്ട് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. രണ്ടുപേരെ സാരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദക്ഷിണ കന്നഡ ഉഡുപ്പി ,പടുബിദ്രി, ബങ്കരെ റോഡിലെ അബ്ദുല്‍ റഹീമിന്റെ മകന്‍ മുഹമ്മദ് റാഹില്‍ (34) ആണ് മരിച്ചത്. ഉപ്പള, ബാപ്പായിത്തൊട്ടിയിലെ അബ്ദുല്‍ ജസീര്‍, ഉപ്പള, കുറിച്ചിപ്പള്ളയിലെ മുഹമ്മദ് റൈസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മുഹമ്മദ് റാഹിലും സുഹൃത്തുക്കളും സ്‌കൂട്ടറില്‍ ഉപ്പള, ഭാഗത്തു നിന്നു ബന്തിയോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. ഈ സമയത്ത് അതേ ദിശയില്‍ നിന്നും വന്ന കാര്‍, യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. മൂന്നു പേരെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുഹമ്മദ് റാഹില്‍ രാവിലെ പത്തുമണിയോടെ മരണപ്പെട്ടു. അപകടം സംബന്ധിച്ച് കാര്‍ ഓടിച്ചിരുന്ന ആള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page