പയ്യന്നൂര്‍ സ്വദേശി കാസര്‍കോട്ട് ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: ട്രെയിനില്‍ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന വയോധികന്‍ അതേ ട്രെയിന്‍ തട്ടി മരിച്ചു. പയ്യന്നൂര്‍, മാവിച്ചേരി, പടയേനിയില്‍ വീട്ടില്‍ ഗോവിന്ദന്‍ (88) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം. ഇദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കീശയില്‍ നിന്നു കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെടുത്തു. പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം മാവിച്ചേരിയിലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ട്രെയിന്‍ തട്ടി മരണപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്തു.
നേരത്തെ സോഡാ കമ്പനി ഉടമയായിരുന്നു ഗോവിന്ദന്‍. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: സരിത, പരേതയായ നളിനി. സഹോദരങ്ങള്‍: കരുണാകരന്‍, പരേതയായ കല്യാണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page