പ്രണയം നിരസിച്ച 21 കാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നാലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിയും കൊല്ലപ്പെട്ടു

തെലങ്കാന: പ്രണയം നിരസിച്ച 21 കാരിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നാലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിയും കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹബൂബ് നഗറിലെ ജാഡ്‌ചെര്‍ല പട്ടണത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. പൊലെപ്പള്ളി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ഒരു കോളേജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന വൈ. വൈഷ്ണവി ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയായ രാംചന്ദര്‍ എന്ന തേജയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥനയുമായി പ്രതി പെണ്‍കുട്ടിയെ കുറച്ചുദിവസങ്ങളായി പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ വൈഷ്ണവിയെ പ്രതി കയ്യില്‍ കരുതിയ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വൈഷ്ണവിയെ ഓടിയെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതോടെ പ്രകോപിതരായ പ്രദേശവാസികള്‍ അക്രമിയെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തിരുന്ന കാലത്ത് പ്രതിയും ഇരയും തമ്മില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. ഇതോടെ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page