കാസർകോട്ട് ഇന്ന് ശക്തമായ വേനൽ മഴ പ്രവചനം

തിരുവനന്തപുരം: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇന്ന് ശക്തമായ വേനൽ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കാസർകോടിന് പുറമേ കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് മഴ ശക്തമായി അനുഭവപ്പെടുക.മെയ്‌ രണ്ടുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാവും. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടിന് വയനാട്,എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.ഇന്ന് ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മഴയും ഇടിമിന്നലും പ്രവചിച്ചിട്ടുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരു ശിവാജി നഗറിൽ മതിൽ ഇടിഞ്ഞുവീണു 2 കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു: ഏഴുപേർ ഗുരുതര നിലയിൽ

ബംഗളൂരു :ബംഗളൂരു ശിവാജി നഗറിലെ ബോവ്റിങ് ലേഡികഴ് സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ തകർന്നു രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ദാരുണമായി മരിച്ചു.മരിച്ചവരിൽ രണ്ടുപേർ മലയാളികൾ.ഏഴുപേരെ ഗുരുതരമായ പ രിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് അപകടം. പൊടുന്നനെയുണ്ടായ അതിശക്തമായ മഴക്കും ഇടിമിന്നലിനുമിടയിൽ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവർ മതിലും കടയും ടാർപാളിൻ കൊണ്ട് ബന്ധിച്ചു.തിരക്കേറിയ റോഡിലെ യാത്രക്കാർ കൂട്ടമായി ടാർപാളി നടിയിൽ തിങ്ങി ഞെരുങ്ങി നിന്നു. നിമിഷങ്ങൾക്കിടയിലുണ്ടായ അതിശക്തമായകാറ്റിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്ക-ഇറാൻ സംഘർഷം: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇറാനെതിരെയുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ​പുടിൻ-ട്രംപ് ചർച്ച: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിലൂടെ സംസാരിച്ചു. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതിനെതിരെ പുടിൻ മുന്നറിയിപ്പ് നൽകി. ​പശ്ചിമേഷ്യൻ പ്രതിസന്ധി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്റെ വിദേശകാര്യ മന്ത്രിയും തമ്മിൽ …