വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; പിതാവിനെ മകന്‍ അടിച്ചു കൊന്നു; അമ്മാവന് കുത്തേറ്റു

തിരുവനന്തപുരം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ പിതാവിനെ മകന്‍ അടിച്ചു കൊന്നു. അമ്പൂരിയില്‍ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഷാനുവിന്റെ വിവാഹവാര്‍ഷിക ദിവസമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. അതിനിടെ ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മയും അമ്മാവനും ചേര്‍ന്ന് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. അതിനിടെ ഷാനു വര്‍ഗീസിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page