തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു; അമ്മയ്ക്കും ഡ്രൈവര്‍ക്കും പരിക്ക്

തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍- ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. അപകടത്തില്‍ അമ്മയ്ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം മൊബൈല്‍ റിപ്പയര്‍ ചെയ്യാനായി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു ബിനോയ്. ഇതിനിടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നില്‍വച്ച് തെരുവുനായ കുറുകെ ചാടുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഫുട്പാത്തില്‍ ഇടിച്ചു കയറി മറിയുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിനടിയില്‍ പെട്ട ബിനോയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനോയിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച്‌തെങ്ങ്, വക്കം, കടയ്ക്കാവൂര്‍ പരിസരങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page