കുമ്പള ബസ് സ്റ്റാന്‍ഡ്: നാലു ദിവസത്തിനകം തങ്ങളുടെ ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ ബസ് തടയുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍; നിയമനടപടി നേരിടാന്‍ ഒരുങ്ങിക്കോളാന്‍ പൊലീസ്

കുമ്പള: തങ്ങളുടെ ആവശ്യം നാലുദിവസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ ബസുകള്‍ കുമ്പളയില്‍ തടഞ്ഞിടുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പൊലീസിനെ മുന്നറിയിച്ചു. എങ്കില്‍ നിയമനടപടി നേരിടാന്‍ ബസ് തടയുന്നവര്‍ തയ്യാറായിക്കൊള്ളാന്‍ പൊലീസ് ഉപദേശിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മാറ്റി സ്ഥാപിച്ച ബസ് സ്റ്റാന്‍ഡുകള്‍ ഭാഗികമായി പഴയ സ്ഥലത്ത് പുനസ്ഥാപിക്കണമെന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശം ബസ് ജീവനക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നുടലെടുത്ത വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. പഞ്ചായത്ത് ഭരണാധികാരികള്‍, ബസ്സുടമകള്‍, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍, യാത്രക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കൂടെ കൂടെ നാലഞ്ചാളുകള്‍ക്ക് വേണ്ടി ബസ് സ്റ്റാന്‍ഡ് മാറ്റിക്കൊണ്ടിരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് തൊഴിലാളികള്‍ തീര്‍ത്തു പറഞ്ഞു.
പ്രശ്‌നം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും ആര്‍ടിഒക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും അവരുടെ തീരുമാനമുണ്ടാവും വരെ നിലവിലെ സ്ഥിതി തുടരുമെന്നും പൊലീസ് അറിയിച്ചതോടെയാണ് വ്യാപാരി പ്രതിനിധികള്‍ നാലുദിവസം കാത്തിരിക്കുമെന്നും അഞ്ചാം ദിവസം ബസ്സ് തടയുമെന്നും വെളിപ്പെടുത്തിയത്. അതിന് മറുപടിയായി നിയമ നടപടി കാത്തിരുന്നോളാന്‍ പൊലീസ് മുന്നറിയിക്കുകയും ചെയ്തു. ഇതോടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page