നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തിങ്കളാഴ്ച, അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്; നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആലോചന

കാസര്‍കോട്: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഇനി മൂന്നു നാള്‍ മാത്രം. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് എങ്ങും ചര്‍ച്ച. പുറത്തു വന്ന ഫലങ്ങളെല്ലാം യു ഡി എഫിനു മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ അതൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ സംസ്ഥാനത്തോ, ജില്ലയിലോ കാര്യമായ അക്രമ സംഭവങ്ങളോ, സംഘര്‍ഷങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫലം പുറത്തു വരുന്നതോടെ വ്യാപകമായ സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കിയതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കും പടക്കം പൊട്ടിക്കലിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന. സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനാജ്ഞ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page