വെര്‍ച്വല്‍ വിചാരണയ്ക്കിടെ ഹൈക്കോടതിയിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍

ന്യൂഡല്‍ഹി: വെര്‍ച്വല്‍ വിചാരണയ്ക്കിടെ ഹൈക്കോടതിയിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ കോടതി നടപടികള്‍ തടസ്സപ്പെട്ടു. ചീഫ് ജസ്റ്റിസിന് മുന്നില്‍ നിരവധി തവണ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ഡെല്‍ഹി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

വിചാരണ പുരോഗമിക്കുന്നതിനിടെ സ്‌ക്രീനില്‍ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം എത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഓണ്‍ലൈന്‍ ലിങ്ക് കോടതി അധികൃതര്‍ വിച്ഛേദിച്ചു. കോടതിയുടെ ഐടി വിഭാഗവും സൈബര്‍ സെല്ലും പരിശോധന ആരംഭിച്ചു.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും കാണാനായി വെര്‍ച്വല്‍ ലിങ്കുകള്‍ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page