കെ.എസ്.ആര്‍.ടി.സി യാത്രക്കാരന്റെ കൈ അറ്റുപോയ സംഭവം; യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തില്‍ സൈഡ് കൊടുക്കുന്നതിനിടയില്‍ ബസ് യാത്രക്കാരനായ യുവാവിന്റെ കൈ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അറ്റുപോയ സംഭവത്തില്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലമിന്(19) ആണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വയനാട് എം.എ.സി.ടി കോടതിയുടേതാണ് ഉത്തരവ്. 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നും ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. 2023 ജനുവരി പതിനേഴിനായിരുന്നു അപകടം. …

സംശയം: ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

തൃശൂര്‍: സംശയത്തെ തുടര്‍ന്നാണെന്ന് പറയുന്നു, ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. തൃശൂര്‍ ആനക്കല്ലില്‍ ഇന്ന് രാവിലെയാണ് സംഭവം. അവണിശേരി സ്വദേശി ഉണ്ണിമായയാണ്(30) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ പച്ചക്കറി കടയില്‍ ജോലിക്കാരനാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാനപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഉണ്ണിമായ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. ദമ്പതികളെ കൂടാതെ ഭര്‍തൃ മാതാവും നാലുവയസ്സുകാരിയായ കുഞ്ഞുമാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നത്. …

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീ പിടിച്ചു; യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍, നരിയമ്പാറയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം.പുളിയനമ്പ്രം കട്ടില്‍പറമ്പത്ത് മുഹമ്മദ് തസ്ലീം (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണമായ അപകട മരണം ഉണ്ടായത്. മുഹമ്മദ് തസ്ലീം ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ വൈദ്യുതി തൂണിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ബൈക്കിനു തീപിടിച്ചു. നിമിഷങ്ങള്‍ക്കകം മുഹമ്മദ് തസ്ലിമിന്റെ ദേഹത്തേയ്ക്ക് തീ പടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തസ്ലീമിനെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

‘ബന്നറ്, മയെക്ക് മുന്നേ ബിര്‍ത്തി ആക്കീറാ’…; മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ മുനിസിപ്പാലിറ്റി മെഗാ ശുചീകരണ യജ്ഞം നടത്തി

കാസര്‍കോട്: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയില്‍ ത്രിദിന ശുചീകരണ യജ്ഞം നടത്തി. ഇന്ന് (വ്യാഴം) നടത്തിയ മെഗാ ശുചീകരണ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷഹീന സലീം ഉദ്ഘാടനം ചെയ്തു.‘ബന്നറ്, മയെക്ക് മുന്നേ ബിര്‍ത്തി ആക്കീറാ’… എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തിയ ശുചീകരണ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ ശുചിത്വമിഷന്‍, കെഎസ് ഡബ്ല്യു എം.പി, കുടുംബശ്രീ, എന്‍എസ്എസ്, എസ്പിസി കേഡറ്റുകള്‍, വ്യാപാരികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

കുമ്പള ബസ്സ്റ്റാന്റ് വിവാദം: പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്; യോജിച്ച തീരുമാനത്തിനു പൊലീസ് നീക്കം

കുമ്പള: കുമ്പളയിലെ ബസ്സ്റ്റാന്റ് വിവാദം രമ്യമായി പരിഹരിക്കുന്നതിനു പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടവരുടെ യോഗം ആരംഭിച്ചു. പൊലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസ് ഉടമകള്‍, ബി എം എസ്- സി ഐ ടി യു തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.കഴിഞ്ഞ പഞ്ചായത്തിന്റെ കാലാവധി തീരാറായപ്പോള്‍ പഞ്ചായത്ത് ഭരണസമിതി ബസ്സ്റ്റാന്റ് കുമ്പള ടൗണിന്റെ പലഭാഗത്തേക്കു മാറ്റിയിരുന്നു. പ്രതിഷേധത്തോടെയാണെങ്കിലും ബസ്സുകളും ബസ്സുടമകളും തൊളിലാളികളും ആ തീരുമാനവുമായി പൊരുത്തപ്പെട്ടുവരവെ, ഏതാനും ചില ബസ്സുകള്‍ മുമ്പുണ്ടായിരുന്ന ബസ് സ്റ്റാന്റിലേക്കു മാറ്റണമെന്നു തിരഞ്ഞെടുപ്പിനു …

നര്‍ക്കിലക്കാട്ട് മൂര്‍ഖന്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു; അന്ത്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട് : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്ര (നാലര)യാണ് വ്യാഴാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയ്ക്ക് വീട്ടു പരിസരത്തു വച്ചു പാമ്പിന്റെ കടിയേറ്റത്. കളിക്കിടയില്‍ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിലാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ …

മരിച്ചുപോയ പിതാവിന്റെ 45 ലക്ഷം രൂപയും ജോലിയും സ്വന്തമാക്കാന്‍ മാതാവിനെ കൊലപ്പെടുത്തി; കൗമാരക്കാരിയും കാമുകനും അറസ്റ്റില്‍

ജാര്‍ഖണ്ഡ്: മരിച്ചുപോയ പിതാവിന്റെ 45 ലക്ഷം രൂപയും ജോലിയും സ്വന്തമാക്കാന്‍ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ദത്തുപുത്രിയേയും കാമുകനേയും പൊലീസ് അറസ്റ്റുചെയ്തു. നഹിദ പര്‍വീണ്‍ ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഏപ്രില്‍ 24 നാണ് കൊലപാതകം നടന്നത്. വൈദ്യുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന പര്‍വീണിന്റെ ഭര്‍ത്താവ് നാലുവര്‍ഷം മുമ്പാണ് മരിച്ചത്. തുടര്‍ന്ന് 17 കാരിയായ ദത്തുപുത്രിക്കൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. സര്‍വീസിലിരിക്കെയാണ് ഭര്‍ത്താവ് മരിച്ചത്. പിന്നാലെ സര്‍ക്കാരില്‍ നിന്ന് കുടുംബത്തിന് 45 ലക്ഷം രൂപ ലഭിച്ചിരുന്നു. ദത്തുപുത്രിയായിരുന്നു എല്ലാത്തിനും നോമിനി. …

പൈവളിഗെയിലെ മളിവ് മുണ്ടപ്പ ടൈലര്‍ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെയിലെ എം എം ടൈലേഴ്‌സ് ഉടമ മളിവ് മുണ്ടപ്പ ടൈലര്‍ (68) അന്തരിച്ചു. ഭാര്യ: വിജയ. മക്കള്‍: മഹേഷ്, സുഷ്മിത. മരുമകന്‍: ഗുരുരാജ്. സഹോദരങ്ങള്‍: നാരായണ, ലക്ഷ്മണ, ലീല.

ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം മെയ് 9 ന്

പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ ഗാർലൻഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിൽ ചടങ്ങുകൾ ആരംഭിക്കും. ഡോ. ജോജി വർഗീസ്,ഉമാ വേണുഗോപാൽ (പ്രസിഡന്റ്), പ്രഭാഷണം നടത്തും. നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ്പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് …

ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

കാസര്‍കോട്: ഉപ്പള, ബേക്കൂര്‍,ജോഡ്ക്കല്ലില്‍ പ്രതിശ്രുത വരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ദാരംബലയിലെ സച്ചിനെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബേക്കൂര്‍, ജോഡ്ക്കല്ലിലെ മംഗളാംബ നിലയത്തില്‍ സച്ചിന്‍കുമാര്‍ (31) ആണ് വധശ്രമത്തിനു ഇരയായത്. ഇദ്ദേഹത്തിന്റെ വിവാഹത്തോടനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ ദാരംബലയിലെ സച്ചിന്‍ എന്ന ആളാണ് ആക്രമിച്ചതെന്നു പരാതിപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മിഥുന്‍ തടഞ്ഞിരുന്നില്ലെങ്കില്‍ ജീവാപായം ഉണ്ടാകുമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതിയായതോടെ സച്ചിന്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് യുഎന്നിൽ ഇന്ത്യ

പി പി ചെറിയാൻ ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28-ന് യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെ ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസന്റേറ്റീവ് യോജന പട്ടേലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു.. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ബഹ്‌റൈൻ അവതരിപ്പിച്ച യുഎൻ പ്രമേയത്തെ ഇന്ത്യ …

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു.വെമ്പായം കന്യാകുളങ്ങര പോംകുന്ന് സ്വദേശിയും ജോര്‍ദ്ദാനില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഷാഹിന്‍(23) ആണ് മരിച്ചത്. എം.സി റോഡിലെ കന്യാകുളങ്ങരയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഷാഹിന്‍ വില്ലയില്‍ ഷിറാസ്ഖാന്‍ – സുമയ്യ ദമ്പതികളുടെ മകനാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് അവധി ലഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരി മുഹമ്മദ് കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരിയും കുമ്പോല്‍ തറവാടംഗവുമായ നീര്‍ച്ചാല്‍, മീത്തല്‍ ബസാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (79)അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: ആസ്യമ്മ, സക്കീന, നസീമ, സുഹ്‌റ, സഫിയ, സാജിദ്. മരുമക്കള്‍: മുഹമ്മദ് (ഉളുവാര്‍), അബ്ദുല്‍ റഹ്‌മാന്‍(പേരാല്‍), മുഹമ്മദ് (പൂക്കാട്ട), സമദ്, മുസ്തഫ(കുമ്പോല്‍), പരേതനായ മുഹമ്മദ് കുഞ്ഞി (ആരിക്കാടി). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി(നീര്‍ച്ചാല്‍, ബീഫാത്തിമ, മറിയമ്മ പരേതരായ മൊയ്തീന്‍ കുഞ്ഞി, ഖദീജ.

ഫിഫ ലോകകപ്പ് 2026: ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള യൂണിഫോം പുറത്തിറക്കി

പി പി ചെറിയാൻ ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് 43 ദിവസം മാത്രം ബാക്കിനിൽക്കെ, മത്സര വേദിയായ ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. ‘പോസ്റ്റ് ഹൂസ്റ്റണിൽ’ നടന്ന ചടങ്ങിൽ ഹോസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ക്രിസ് കാനറ്റിയും വോളന്റിയർ മാനേജർ ടോക്കെ അവോഫാലയും ചേർന്നാണ് യൂണിഫോം പുറത്തിറക്കിയത്. ആഗോളതലത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിൽ 35,000 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്ത 4,100 പേരാണ് ഹൂസ്റ്റണിലെ വോളന്റിയർ സംഘത്തിലുള്ളത്. ഫിഫയുടെ പങ്കാളിയായ അഡിഡാസ് ആണ് യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടി-ഷർട്ടുകൾ, …

എക്‌സിറ്റ്‌പോള്‍: ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍ തന്നെ; അമിതമായി ഒരു സ്ഥാനവും ചോദിക്കില്ലെന്ന് സാദിഖലി തങ്ങള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനു ഭൂരിപക്ഷം കിട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്നു മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ അമിതമായി ഒരു സ്ഥാനവും ചോദിക്കില്ല. മുസ്ലീംലീഗ് ശക്തമായ മുന്നേറ്റം നടത്തും. മലപ്പുറം ജില്ലയില്‍ മാത്രം ലീഗിന് 16 സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് സി …

മാർത്തോമ്മാ സഭാ സെക്രട്ടറി തിരഞ്ഞെടുപ്പ്: റവ. ഡാനിയേൽ വർഗീസ് മത്സര രംഗത്ത്

പി പി ചെറിയാൻന്യൂയോർക്/പുന്നാട്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. “സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവൻ” എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നോർത്ത് അമേരിക്കാ കാനഡ ഭദ്രാസനത്തിൽ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലാംഗങ്ങളുടെ വോട്ട് നിർണ്ണായകമായിരിക്കും . പുന്നാട് സെഹിയോൻ മാർത്തോമ്മാ ചർച്ചിലെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിനുവൈദിക ശുശ്രൂഷയിൽ 33 വർഷത്തെ പ്രവൃത്തിപരിചയംമുണ്ട്. ഇതിനോടകം ഇരുപതിലധികം ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് വിഷൻ പ്രോജക്ട് …

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ബി.ടി.എല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്‍ (19) ആണ് മരിച്ചത്. അരുവിക്കര സ്വദേശിയാണ്. ആദിത്യന്റെ മുറിയില്‍ നാലുപേരായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ആദിത്യന്‍ കോളേജില്‍ പോയിരുന്നില്ല. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് …

കുമ്പള, കോട്ടേക്കാറില്‍ യുവാവ് മരിച്ചത് തലയിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ദുരൂഹത നീങ്ങി

കാസര്‍കോട്: കുമ്പള, കോട്ടേക്കാറില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരിയുടെ സഹോദരന്‍ മൈതാനത്തിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്തലയിലെ രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ മരണത്തിലെ ദുരൂഹത നീങ്ങിയതായി കുമ്പള പൊലീസ് പറഞ്ഞു.ബുധനാഴ്ച രാവിലെയാണ് കോട്ടേക്കാറിലെ സുനില്‍കുമാറിനെ (40)നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ സുനില്‍കുമാര്‍ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം മൂക്കില്‍ നിന്നു ചോര ഒലിക്കുന്ന നിലയില്‍ കോട്ടേക്കാറിലെ മൈതാനത്തിനു സമീപത്ത് കാണപ്പെട്ടത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം …