മട്ടന്നൂര്‍: ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയില്‍ മുഹമ്മദ് തസ്ലീമാണ് മരിച്ചത്. ഇന്ന് രാവിലെ ഇരിട്ടി നരയന്‍പാറയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ ബൈക്കിനൊപ്പം തസ്ലീമും സമീപത്തെ ഓവുചാലിലേക്ക് തെറിച്ചു വീണു. കത്തിയ ബൈക്കിനടിയില്‍ നിന്നു നാട്ടുകാരാണ് തസ്ലീമിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.







