പോര്‍മുഖം തുറന്ന് ലീഗും വെള്ളാപ്പള്ളിയും; മാറാട് ഉണ്ടാക്കാന്‍ നോക്കിയാല്‍ വെള്ളാപ്പള്ളിയെ പിടിച്ച് അകത്തിടും: മുസ്ലീംലീഗ്

കോഴിക്കോട്: മാറാട് ഉണ്ടാക്കാന്‍ നോക്കിയാല്‍ വെള്ളാപ്പള്ളി നടേശനെ പിടിച്ച് അകത്തിടുമെന്ന് മുസ്ലീംലീഗ് നോതാവായ പി അബ്ദുല്‍ ഹമീദ് എം എല്‍ എയുടെ താക്കീത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിക്ക് ഹാലിളകിയിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ അദ്ദേഹത്തിനു എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയാണ്. അദ്ദേഹത്തിന്റെ അകത്തുള്ള വര്‍ഗ്ഗീയത പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ലീഗിനോടുള്ള വിരോധമാണ് അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് -അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം തോറ്റാല്‍ മതാധിപത്യം ജയിക്കും: വെള്ളാപ്പള്ളി

കോഴിക്കോട്: കോണ്‍ഗ്രസില്‍ ആരാകണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കേണ്ടത് മുസ്ലീംലീഗല്ലെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാകണം എന്നതു സംബന്ധിച്ച് ലീഗ് അഭിപ്രായം പറഞ്ഞത് ചില ഉദ്ദേശങ്ങളോടെയാണ് .യു ഡി എഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അതിനര്‍ത്ഥം. ലീഗിന്റെ ഭരണം വന്നാല്‍ അരാജകത്വമല്ലാതെ വല്ലതുമുണ്ടാകുമോ? മാറാട് എത്രയെണ്ണം ഉണ്ടാകും? ലീഗിന്റെ സര്‍വ്വാധിപത്യത്തിനു നിന്നു കൊടുക്കാന്‍ ഘടകക്ഷികള്‍ വരെ നിര്‍ബന്ധിതരാകും- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page