കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

കാസര്‍കോട്: കാസര്‍കോട് ജാല്‍സൂര്‍ ജംഗ്ഷനില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട അസം സ്വദേശിനിയെ കാസര്‍കോട് പൊലീസ് സുരക്ഷാ പരിഗണനയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ അഭയം നല്‍കുകയും ഒരാഴ്ചക്കുള്ളില്‍ അസമില്‍ ബന്ധപ്പെട്ടു ബന്ധുക്കളെ കാസര്‍കോട്ടെത്തിച്ച് അവര്‍ക്കൊപ്പം തിരിച്ചയക്കുകയും ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ മാനുഷിക നടപടിയെ യുവതിയുടെ ബന്ധുക്കളും വിവരമറിഞ്ഞ നാട്ടുകാരും അഭിനന്ദിച്ചു.
ഏപ്രില്‍ 23നാണ് യുവതിയെ പൊലീസ് ജാല്‍സൂര്‍ ജംഗ്ഷനില്‍ കണ്ടെത്തിയത്. മലയാളമോ ഇംഗ്ലീഷോ വശമില്ലാത്ത യുവതിയില്‍ നിന്നു ലഭിച്ച ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസം സ്വദേശിനിയാണെന്നു വ്യക്തമായത്. തുടര്‍ന്ന് ഗോവാല്‍പാറ ഒണ്‍ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെട്ടു യുവതിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെത്താന്‍ അറിയിച്ചു. തിങ്കളാഴ്ച അസമില്‍ നിന്നു പുറപ്പെട്ട അവര്‍ ഇന്നു കാസര്‍കോട് സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലെത്തിച്ചേരുകയും ചെയ്തു. രേഖമൂലമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുവതിയെ കുടുംബാംഗങ്ങള്‍ക്കു കൈമാറുകയും ചെയ്തു.
കുടുംബാംഗങ്ങളെ കാസര്‍കോട് എത്തിക്കാനും വഴിമുട്ടി നിന്ന യുവതിയെ സംരക്ഷിച്ചു പരിചരിച്ചു ബന്ധുക്കളെ എത്തിച്ചു അവര്‍ക്ക് കൈമാറും കേരളത്തിലെ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രകടിപ്പിച്ച കരുതലിനെ അവര്‍ പ്രശംസിച്ചു. യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതില്‍ ഗോവല്‍പുര പൊലീസ് സ്റ്റേഷന്‍ എസ്‌ഐ റോഹന്‍ റൈയും ആത്മാര്‍ത്ഥ പരിശ്രമം നടത്തിയിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page