മുഹമ്മദ് റിയാസ് ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കും: അന്‍വര്‍

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരില്‍ ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കുമെന്നു അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍ പറഞ്ഞു. വോട്ടെണ്ണലിനു ശേഷം തോറ്റെന്നുറപ്പായാല്‍ മന്ത്രി മുഹമ്മദ് റിയാസ് മൊട്ടയടിച്ചു കമ്മലിട്ടു നടക്കാന്‍ തയ്യാറാവുമോ എന്ന് അന്‍വര്‍ ആരാഞ്ഞു.
ബേപ്പൂരില്‍ 65,000 ലധികം വോട്ട് റിയാസിനു കിട്ടില്ലെന്നു പി വി അന്‍വര്‍ ഉറപ്പിച്ചു പറഞ്ഞു. തനിക്കെതിരെ വ്യക്തി ഹത്യ നടത്തിയെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞു നടക്കുന്നത്. പൊതുമരാമത്തു വകുപ്പിലടക്കം അഴിമതി നടന്നെന്നും പറഞ്ഞ ബിജു പ്രഭാകറിന് റിയാസ് എന്താണ് മറുപടി പറയാത്തതെന്ന് അന്‍വര്‍ ചോദിച്ചു. തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമല്ല ഉണ്ടായതെന്നും പിണറായിക്കെതിരായ ജനങ്ങളുടെ ഏകീകരണമാണുണ്ടായതെന്നും അന്‍വര്‍ പറഞ്ഞു. മതേതര വിശ്വാസികള്‍ യു ഡി എഫിന് വോട്ടു ചെയ്തു. ബേപ്പൂരില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page