ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു; ഡ്രൈവര്‍ ഗുരുതര നിലയില്‍

ജയ്പൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന മധ്യപ്രദേശ് ഷിയോപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

അഗ്‌നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സിഎന്‍ജി വാഹനമായതിനാല്‍ തീ വേഗത്തില്‍ പടര്‍ന്നതായും പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ കഴിയാത്ത വിധം യാത്രക്കാര്‍ കാറിനുള്ളില്‍ അകപ്പെട്ടതായും പൊലീസ് പറഞ്ഞു. വാഹനത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.

അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വിനോദ് കുമാര്‍ മെഹര്‍ കാറില്‍ നിന്ന് ചാടിയിറങ്ങിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page