യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി മികച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു; ഉപഹാരം സമ്മാനിച്ചു
കാസര്‍കോട്: യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി മികച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആലംപാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആലംപാടി ജമാഅത്ത് പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി-സി.ബി.എസ്.ഇ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ് .സി സുവോളജിയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയ സൈനബ സുമയ്യയെയുമാണ് ഉപഹാരം നല്‍കി അനുമോദിച്ചത്. പ്രിന്‍സിപ്പാള്‍ ധന്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ഹക്കീം പ്രഭാഷണം നടത്തി. യു.എ.ഇ ആലംപാടി ജമാഅത്ത് വൈസ് പ്രസിഡന്റ് കാദര്‍ ബാവ അധ്യക്ഷത വഹിച്ചു. പി.ടി.എ …