തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സൂചനാപണിമുടക്ക് നടത്തും. 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. ദീര്‍ഘകാലമായി സര്‍വ്വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്- ദീര്‍ഘദൂര ബസ്സുകളുടെ പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സഷന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്കാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. എന്നാല്‍ തിങ്കളാഴ്ച ഗതാഗത കമ്മീഷണറുമായി നടത്തിയ ചര്‍ച്ച തീരുമാനത്തില്‍ എത്താതെ പിരിയുകയായിരുന്നു.








