മൂഡംബയൽ റോഡ് തകർച്ച : യാത്രക്കാർ വിഷമത്തിൽ: എസ് ഡി പി ഐ

മഞ്ചേശ്വരം: ഹൊസംഗഡി – മിയാപദവ് റോഡിലെ മൂഡംബയലിൽ റോഡ് തകർന്നു യാത്രക്കാർ വിഷമിക്കുന്നു. കനത്ത മഴയിൽ റോഡിന്റെ വശം ഇടിഞ്ഞ് തകർന്നിരുന്നു. കുടുതൽ ഭാഗം ദിവസവും ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു. 30 മീറ്ററിലധികം ദൂരത്തിൽ റോഡിന്റെ പകുതി ഭാഗം തകർന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ അടിഭാഗത്തെ മണ്ണ് ഇടിയുന്നുണ്ട്. ഇത് കൂടുതൽ അപകടത്തിനിടയാക്കുമെന്ന് എസ് ഡി പി ഐ മീഞ്ച ബ്രാഞ്ച് സമിതി ചൂണ്ടിക്കാട്ടി.
ഹൊസംഗഡി – മിയാപദവ് റോഡിൽ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണു ഓടുന്നത്. ശക്തമായ മഴ പെയ്താൽ റോഡ് പൂർണമായി തകർന്നു യാത്ര മുടങ്ങാൻ സാധ്യതയുണ്ട്.
മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കു തകർന്ന ഭാഗം തിരിച്ചറിയാനാകുന്നില്ല.ഇത് അപകട സാധ്യതകൾ വർധിപ്പിക്കുന്നു. റോഡ് കൂടുതൽ തകരുന്നതു ഒഴിവാക്കാൻ അധികൃതർ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ ജനകീയ പ്രതികരണത്തിന് നേതൃത്വം നൽകുമെന്നും എസ് ഡി പി ഐ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page