മഹാരാഷ്ട്ര തീരത്ത് അജ്ഞാത ബോട്ട്; പാക് ബോട്ടെന്ന് സംശയം, സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര തീരത്ത് സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട്. പാക് ബോട്ടെന്നാണ് പ്രാഥമിക സംശയം. ഇതേ തുടര്‍ന്ന് തീര പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു. കൊര്‍ള തീരത്ത് നിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ദൂരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ വിദേശ രാജ്യത്തിന്റെ അടയാളം ഉള്ളതായാണ് സൂചന.
സംഭവത്തെ തുടര്‍ന്ന് പൊലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സംഘം, നേവി, തീര സുരക്ഷ സംഘം, ദ്രുത കര്‍മ്മസേന എന്നിവര്‍ അടങ്ങിയ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോട്ടിനു അടുത്തേയ്ക്ക് എത്താനുള്ള പരിശ്രമം കനത്തമഴയെ തുടര്‍ന്ന് പരാജയപ്പെട്ടു. തീരപ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page