ഭരണവേഗം- ആമവേഗം

പഴയൊരു പത്രവാര്‍ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ പറഞ്ഞത്: താന്‍ റെയില്‍വെ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ്. ‘അത് കേട്ടപ്പോള്‍ എല്ലാവരും കൈയടിച്ചു. എന്നാല്‍, അത് ഒരിക്കലും നടപ്പാക്കാനാകാത്ത വെറുമൊരു സ്വപ്ന പദ്ധതി മാത്രമാണ് എന്ന് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.’ (8.7.2009ലെ പത്രവാര്‍ത്ത).
മുന്‍മന്ത്രിയുടെ ഈ പ്രസ്താവന അതും ലോക്സഭയില്‍ നടത്തിയത്- മാത്രം പോരേ അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാന്‍ മതിയായ തെളിവ്? കപട വാഗ്ദാനം, വിശ്വാസ വഞ്ചന, കബളിപ്പിക്കല്‍- ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പല വകുപ്പുകളും ചുമത്തി കേസെടുക്കാവുന്നതാണ്. എന്നിട്ട് കേസെടുത്തോ? പ്രതിപക്ഷം അങ്ങനെയൊരാവശ്യം ഉന്നയിക്കുകയുണ്ടായോ? മാധ്യമങ്ങള്‍ അറിയിച്ചിട്ടില്ല.
നമ്മുടെ മന്ത്രിമാരും, എം പിമാരും, എം എല്‍ എ മാരും സഭയിലും പുറത്തും എന്തെല്ലാം പറയുന്നു! ആരെങ്കിലും ഗൗരവത്തിലെടുക്കാറുണ്ടോ? വെറും വീണ്‍വാക്ക്! അവര്‍ക്ക് പ്രഖ്യാപിക്കാം; വാഗ്ദാനം ചെയ്യാം. നടപ്പാക്കണം എന്ന് നിര്‍ബന്ധമില്ല. നടപ്പാക്കാന്‍ സാധ്യതയില്ല എന്ന് അറിയാമായിരുന്നിട്ടും വാഗ്ദാനം ചെയ്യും. അതും നമ്മുടെ രാഷ്ട്രീയക്കാരുടെ അവകാശം,; അവര്‍ക്കു മാത്രമുള്ളത്!
എത്രയോ ഉദാഹരണങ്ങളുണ്ട്. നീലഗിരി സ്വദേശി ‘അന്‍പന്‍’ നാല്പത്(40) വര്‍ഷമായി പാലക്കാട്ട് താമിക്കുന്നു. പ്രാദേശിക പത്രപ്രവര്‍ത്തനമാണ് തൊഴില്‍. കുന്നത്തൂര്‍ മേട്ടില്‍ ഒരു ഒറ്റമുറി വാടക വീട്- പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര അന്തിയുറങ്ങാന്‍.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭൂമി പതിച്ചു നല്‍കും എന്ന് കേരളസര്‍ക്കാരിന്റെ പ്രഖ്യാപനം. ‘സൗജന്യഭൂമി പദ്ധതി’ നടപ്പാക്കുന്നു എന്ന അറിയിപ്പ് കേട്ട് അന്‍പന്‍ അപേക്ഷിച്ചു. 1997-ല്‍. ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. പരിഗണിക്കാം എന്ന് മറുപടി കിട്ടി. അന്‍പന്‍ പ്രത്യാശയോടെ കാത്തിരുന്നു. റവന്യൂ വകുപ്പാണ് വേണ്ടത് ചെയ്യേണ്ടത്. അപേക്ഷയടങ്ങുന്ന ഫയല്‍ പാലക്കാട് ലാന്‍ഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേയ്ക്ക് അയച്ചിട്ടുണ്ട് എന്ന് തഹസില്‍ദാര്‍ അറിയിച്ചു.
രണ്ടുവര്‍ഷം പിന്നെയും കഴിഞ്ഞു. നേരിട്ട് കാണാന്‍ പറഞ്ഞത് പ്രകാരം അന്‍പന്‍ ഓഫീസില്‍ ചെന്നു. ഫയല്‍ കാണാനില്ലെന്ന് മറുപടി. നാല് വര്‍ഷം കഴിഞ്ഞു. അന്വേഷിക്കുമ്പോഴെല്ലാം കിട്ടുന്നത് ഒരേ മറുപടി. നോക്കട്ടെ; നോക്കട്ടെ. തിരയുന്നുണ്ട് എന്ന്. അവസാനം അന്‍പന്‍ കളക്ടറുടെ ഓഫീസില്‍ നേരിട്ട് ചെല്ലുന്നു.
അവശനായ ഫുട്ബോള്‍ താരം, ദിനകര്‍ പ്രേമപ്പയ്ക്ക് നല്‍കിയ രണ്ട് സെന്റ് ഭൂമിയോട് ചേര്‍ന്ന് അന്‍പന് ഭൂമി നല്‍കാം എന്ന് വാഗ്ദാനം. പ്രതീക്ഷയോടെ കാത്തിരുന്നു. അതിനിടയിലറിഞ്ഞു, നേരത്തെ ഉറപ്പ് നല്‍കിയ കളക്ടര്‍ക്ക് ട്രാന്‍സ്ഫര്‍; പുതിയ കളക്ടര്‍ ചാര്‍ജ്ജെടുക്കട്ടെ, വേണ്ടത് ചെയ്യും. കാത്തിരുന്നു.
2004 നവമ്പര്‍ ഫുട്ബോള്‍ താരം, ദിനകര്‍ പ്രേമപ്പയ്ക്ക് നല്‍കിയ രണ്ട് സെന്റ് ഭൂമിയോട് ചേര്‍ന്ന് അന്‍പന് ഭൂമി നല്‍കാം എന്ന് വാഗ്ദാനം. പ്രതീക്ഷയോടെ കാത്തിരുന്നു. അതിനിടയിലറിഞ്ഞു, നേരത്തേ ഉറപ്പ് നല്‍കിയ കളക്ടര്‍ക്ക് ട്രാന്‍സ്ഫര്‍; പുതിയ കളക്ടര്‍ ചാര്‍ജ്ജെടുക്കട്ടെ, വേണ്ടത് ചെയ്യും. കാത്തിരുന്നു.
2004 നവമ്പര്‍ 29. റവന്യൂ വകുപ്പ് മന്ത്രി കെ എം മാണി ഇടപെട്ടു. രണ്ടു സെന്റ് അനുവദിച്ചതായി അറിയിപ്പ് കിട്ടി. പക്ഷേ ഭൂമി? ഒരു വര്‍ഷം കഴിഞ്ഞു. മന്ത്രിസഭ മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ‘സുതാര്യ കേരളം പദ്ധതി’യില്‍ രണ്ട് സെന്റ് അനുവദിച്ചതായി അറിയിപ്പ്. പാലക്കാട് പ്രസ് ക്ലബ്ബിന്റെ ഇടപെടല്‍ സഹായിച്ചു. ഭൂമി കിട്ടി. വെറുതേയല്ല, സെന്റിന് 22000 രൂപ വീതം രണ്ട് സെന്റിന് 44000 രൂപ അടക്കണം. അന്‍പന്‍ പണമടച്ചു. പട്ടയം കിട്ടി. വീട് പണിയുന്നതിനുള്ള പ്ലാന്‍ തയ്യാറാക്കി. അനുമതിക്കായി സമര്‍പ്പിച്ചു. തടസ്സവാദത്തോടെ അപേക്ഷ മടക്കി. പാലക്കാട്- മലമ്പുഴ റോഡിനോട് ചേര്‍ന്ന ഭൂമിയാണ്. നാല് മീറ്റര്‍ വിടണം വീട് പണിയാന്‍. രണ്ട് സെന്റില്‍ നിന്ന് നാല് മീറ്റര്‍ വിട്ടാല്‍ ബാക്കി? അതില്‍ എന്ത് വീട്? പ്രസ് ക്ലബ്ബിന്റെ ഇടപെടല്‍ വീണ്ടും. തടസ്സം ഒഴിവായി.
2009 ജൂണ്‍ 7ന് ഭൂമി പൂജ- വീട് നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ചടങ്ങ് അന്‍പനും ബന്ധുമിത്രാദികളും സ്ഥലത്തെത്തിയപ്പോള്‍ തദ്ദേശവാസികള്‍ തടഞ്ഞു. അടുത്തുള്ള അമ്പലക്കമ്മറ്റിയുടെ എതിര്‍പ്പ്. അമ്പലച്ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്ന സ്ഥലമാണ് അത് മറ്റൊരു കാര്യത്തിനു വിട്ടു കൊടുക്കാന്‍ സാധ്യമല്ല. ദൈവകോപമുണ്ടാകും!
രണ്ട് മുഖ്യമന്ത്രിമാര്‍ ഇടപെട്ടിട്ട്, പട്ടയം ലഭിക്കാന്‍ സര്‍വഥാ അര്‍ഹതയുണ്ടായിട്ടും അവസാനം ഇങ്ങനെ; പന്ത്രണ്ട് കൊല്ലം അലഞ്ഞു. ദേവന്‍ പ്രസാദിച്ചാലും എമ്പ്രാന്തിരി കനിയില്ല!
നമ്മുടെ ഭരണ ക്രമത്തിന് ‘ആമവേഗം’ എന്ന് പണ്ടേ പറയാറുണ്ട്. അന്‍പന്റെ കാര്യത്തില്‍ എന്ത് വേഗം? എത്രയെത്ര ‘അന്‍പന്‍ കഥ’കള്‍! ‘ഭരണവേഗം ആമവേഗമാകുമ്പോള്‍’…..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page