ചിരട്ട മോഷ്ടാക്കള്‍ക്കു പിന്നാലെ ബദിയഡുക്കയില്‍ തേങ്ങ മോഷ്ടിച്ച സംഘവും അറസ്റ്റില്‍

കാസര്‍കോട്: വാതില്‍ കുത്തിത്തുറന്ന് തേങ്ങ മോഷ്ടിച്ചുവെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നെക്രാജെ, പുണ്ടൂര്‍, അര്‍ളടുക്കയിലെ രാമന്‍ (44), രവി (39) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. അര്‍ളടുക്കയിലെ നാരായണന്‍ ആലങ്കോളില്‍ പാട്ടത്തിനു എടുത്ത തോട്ടത്തിലെ 250 തേങ്ങ കവര്‍ച്ച ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. തേങ്ങകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്നായിരുന്നു മോഷണം. തേങ്ങ വില റെക്കോര്‍ഡില്‍ എത്തിയതോടെ പല ഭാഗങ്ങളിലും തേങ്ങാ മോഷണം പതിവായിട്ടുണ്ട്. ഇതിനിടയിലാണ് ആലങ്കോളിലും കവര്‍ച്ച നടന്നത്. തേങ്ങക്കൊപ്പം ചിരട്ടക്കും വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു. മികച്ച വില ലഭിച്ചു തുടങ്ങിയതോടെ വീടുകളിലും തോട്ടങ്ങളിലും നേരിട്ടെത്തി ചിരട്ട വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒരു രൂപ മുതല്‍ ഒന്നേകാല്‍ രൂപ വരെ ഒരു ചിരട്ടക്കു വിലയുണ്ട്.
ഇതിനിടയില്‍ ബദിയഡുക്ക, മുണ്ട്യത്തടുക്ക, പച്ചമ്പളത്തെ സക്കറിയയുടെ ഓയില്‍ മില്ലില്‍ നിന്നു ഇരുപത്തിയഞ്ചോളം ചാക്ക് ചിരട്ട മോഷണം പോയി. ഇതു സംബന്ധിച്ച് കേസെടുത്ത ബദിയഡുക്ക പൊലീസ് കോഴിക്കോട്, സ്വദേശികളായ എം.ടി അരുണ്‍ (28), അല്‍ത്താഫ് (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page