സഹകരണ സ്ഥാപനത്തില്‍ ഒന്നരകോടി രൂപ തട്ടിയ സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: ഇരിട്ടി ബ്ലോക്ക് അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണ സൊസൈറ്റിയില്‍ നിന്നു ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സെക്രട്ടറി അറസ്റ്റില്‍. കരിക്കോട്ടക്കരി, വാഴാംപ്ലാക്കാം പി ടി ജോളിയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കോട്ടയം, പാമ്പാടിയിലെ ഒളിവു കേന്ദ്രത്തില്‍ വച്ചാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ ഭരണ സമിതി പ്രസിഡന്റ് സി എ സെബാസ്റ്റ്യനെ ജൂണ്‍ ആറിനു അറസ്റ്റു ചെയ്തിരുന്നു. 2023ല്‍ സൊസൈറ്റിയില്‍ നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്. ഒരു കോടിയില്‍ അധികം രൂപയുടെ തട്ടിപ്പായതിനാല്‍ കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കേസെടുത്തതോടെ സെക്രട്ടറിയായ ജോളിയും പ്രസി. സെബാസ്റ്റ്യനും ഒളിവില്‍ പോയി.
രണ്ടു വര്‍ഷത്തിനു ശേഷം ജൂണില്‍ സെബാസ്റ്റ്യന്‍ പിടിയിലായി. ഇയാളില്‍ നിന്നാണ് ജോളിയുടെ ഒളിവു കേന്ദ്രത്തെ കുറിച്ചുള്ള വിവരം ഡിവൈ എസ് പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു ലഭിച്ചത്. കോട്ടയം, പാമ്പാടിയിലെ കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ജോളി. കഴിഞ്ഞ ദിവസം പ്രസ്തുത സ്ഥലത്തെത്തിയാണ് ജോളിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എസ് ഐ വി വി ശ്രീജേഷ്, എ എസ് ഐ മാരായ സതീശന്‍, രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page