കാസര്‍കോട്: മംഗല്‍പ്പാടി, ബന്തിയോട്, അടുക്കയില്‍ 100ഗ്രാം കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍. എച്ച് കെ അബ്ദുള്ള (63)യെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും പാര്‍ട്ടിയും അറസ്റ്റു ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പത്തില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ നൗഷാദ്, അജീഷ്, പ്രജിത്ത്, സി ഇ ഒ മാരായ മഞ്ജുനാഥന്‍, രാജേഷ്, സ്വാതി എന്നിവരും ഉണ്ടായിരുന്നു







