അധികൃതര്‍ അവഗണിച്ചു; കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വീട് ബിജെപി-സേവാഭാരതി പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു

മുളിയാര്‍: വീടു തകര്‍ന്നു നിരാശ്രയരായ കൊടവഞ്ചിയിലെ സരോജിനി അമ്മയ്ക്ക് ബിജെപി-സേവാഭാരതി പ്രവര്‍ത്തകര്‍ വീടിന്റെ മേല്‍ക്കൂര പുനര്‍ നിര്‍മ്മിച്ചു നല്‍കി. ഭിത്തികള്‍ക്കുണ്ടായ തകരാറ് അവര്‍ അറ്റകുറ്റപ്പണിയിലൂടെ പരിഹരിച്ചു.
കൊടവഞ്ചിയിലെ സരോജിനി അമ്മയുടെ വീടാണ് ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് തകര്‍ന്നത്. വീടിനും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശം നേരിട്ടിരുന്നു. വിവരം പഞ്ചായത്ത്-റവന്യു അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടാകാതിരുന്നതിനാലാണ് ബിജെപി മുളിയാര്‍ പഞ്ചായത്ത് 48-ാം ബൂത്ത് കമ്മിറ്റിയും സേവാഭാരതി പ്രവര്‍ത്തകരും സഹായഹസ്തവുമായി രംഗത്തെത്തിയത്. ഇവര്‍ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടിന്റെ തകര്‍ന്ന മേല്‍ക്കൂര പുനഃസ്ഥാപിച്ചു. ഭിത്തിക്കും മറ്റുമുണ്ടായ തകരാറുകള്‍ അറ്റകുറ്റപ്പണിയിലൂടെ പരിഹരിച്ചു. വീടു സുരക്ഷിതമാക്കി വീട്ടുകാര്‍ക്കു കൈമാറി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വി.വി ബാബുരാജ് ആധ്യക്ഷം വഹിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി ശശികുമാര്‍ അമ്മങ്കോട്, അമ്മങ്കോട് ഭജനമന്ദിര സമിതി പ്രസിഡന്റ് ടി. തുളസീധരന്‍, പ്രജിത് കൊടവഞ്ചി പ്രസംഗിച്ചു. നിര്‍മ്മാണ സമിതി കണ്‍വീനര്‍ മനോജ് കൊടവഞ്ചി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page