ടെന്നസിയില്‍ 20 യാത്രക്കാരും ജീവനക്കാരുമായി ഒരു സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്നു വീണു
-പി പി ചെറിയാന്‍ ടെന്നസി: ടെന്നസിയിലെ കോഫി കൗണ്ടിയിലെ തുള്ളഹോമ റീജ്യണല്‍ വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.20 യാത്രക്കാരും ജീവനക്കാരുമായി ഒരു സ്‌കൈഡൈവിംഗ് വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റവര്‍ ചികിത്സയിലാണ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നു.